ഗവ.എൽ.പി. സ‍്ക‍ൂൾ ഇടപ്പാടി, പാലാ, കോട്ടയം. സ്ഥാപിതം - 1915

2020, മേയ് 30, ശനിയാഴ്‌ച

ഓൺലൈൻ ക്ലാസ് - സമയക്രമം


ഓൺലൈൻ ക്ലാസ് സമയക്രമം 
 കോവിഡ്  ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്‍കൂളുകൾ തുറക്കാൻ ഇനിയും താമസിക്കും. അതേ സമയം കുട്ടികളുടെ പഠനസമയം നഷ്‍ടപ്പെടാതിരിക്കാൻ ജൂൺ 1 മുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കുകയാണ്. സംസ്ഥാനതലത്തിൽ കൈറ്റ് വിക‍്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ജൂൺ 1 മുതൽ 7 വരെ ഫസ്റ്റ് ബെൽ എന്ന പേരിൽ ലഭ്യമായിരിക്കും. ജൂൺ 8 മുതൽ 14 പതിന്നാലു വരെ ഇതേ ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യുന്നതാണ്. സ്‍മാർട്ട് ഫോൺ ,നെറ്റ് സൗകര്യങ്ങൾ ഉള്ളവർക്ക് ഈ ക്ലാസുകൾ എപ്പോൾ വേണമെങ്കിലും ആവർത്തിച്ചു കാണാവുന്നതാണ്. (ആദ്യത്തെ ലൈവ് ക്ലാസിനു ശേഷം!). കേബിൾ ടിവിയിൽ ക്ലാസുകൾ കാണണമെങ്കിൽ ചുവടെ തന്നിരിക്കുന്ന ടൈംടേബിൾ പ്രകാരം ഒരോ ക്ലാസിന്റെയും സമയം നോക്കി, അതത് സമയത്തു തന്നെ ഒരുങ്ങിയിരിക്കേണ്ടതാണ്. (ഡിറ്റിഎച്ച് പ്ലാറ്റ്ഫോമിൽ വിക‍്ടേഴസ് ചാനൽ ഇപ്പോൾ ലഭിക്കുന്നില്ല. താമസിക്കാതെ തന്നെ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.)
 വീട്ടിൽ യാതൊരു സൗകര്യവുമില്ലാത്ത കുട്ടികൾക്ക് തൊട്ടടുത്ത വീടുകളിലോ, വായനശാലകളിലോ ഇതിനുള്ള സൗകര്യം ഒരുക്കാവുന്നതാണ്. നമ്മുടെ സ്‍കൂളിലും നിയമവിധേയമായി അത്തരമൊരു ക്രമീകരണം ഏർപ്പെടുത്താനുദ്ദേശ്ശിക്കന്നുണ്ട്. അതിന്റെ തീരുമാനം പിന്നീട് അറിയിക്കുന്നതാണ്. 
ഇന്റർനെറ്റ് സൗകര്യമുള്ളവർക്ക് താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‍ത് കമ്പ്യൂട്ടറിലോ, സ്‍മാർട്ട്ഫോണിലോ ക്ലാസുകൾ കാണാവുന്നതാണ്.

വിക്ടേഴ്‍സ് ചാനൽ ലിങ്ക് - https://victers.kite.kerala.gov.in/

യൂട്യൂബ് ലിങ്ക് - https://www.youtube.com/user/itsvicters
വിക‍്ടേഴ്‍സ് ഫേസ്ബുക്ക് പേജ് - https://www.facebook.com/victerseduchannel/
         
   
  കൂടാതെ,ഇവിടെ കാണുന്ന QR code സ്‍കാൻ ചെയ്‍തോ അതല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ Victers എന്ന് സേർച്ച് ചെയ്‍തോ, Victers Live Streaming ആപ്പ് ലഭിക്കും. ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.






1മുതൽ 4 വരെ ക്ലാസുകളുടെ സമയവിവരം താഴെ നൽകുന്നു.

തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും

ഒന്നാം ക്ലാസ് -  രാവിലെ 10:30 മുതൽ 11:00 വരെ
രണ്ടാം ക്ലാസ് - ഉച്ചയ‍്ക്ക് 12:30 മുതൽ 1:00 വരെ
മൂന്നാം ക്ലാസ് - ഉച്ചയ്‍ക്ക് 1:00 മുതൽ 1:30 വരെ
നാലാം ക്ലാസ് - ഉച്ചയ്‍ക്ക് 1:30 മുതൽ 2:00 വരെ
 ശനി, ഞായർ ദിവസങ്ങളിൽ ഇതേ ക്ലാസുകൾ വീണ്ടും കാണാവുന്നതാണ്.

ഒന്നാം ക്ലാസ് - ശനിയാഴ്ച  രാവിലെ 8:00 മുതൽ 9:00 വരെ
                  ഞായറാഴ്ച രാവിലെ 8:00 മുതൽ 9:30  വരെ

രണ്ടാം ക്ലാസ് - ശനിയാഴ്ച  രാവിലെ 9:00 മുതൽ 10:30 വരെ
                  ഞായറാഴ്ച രാവിലെ 9:30 മുതൽ 10:30  വരെ

മൂന്നാം ക്ലാസ് - ശനിയാഴ്ച  രാവിലെ 10:30 മുതൽ 11:30 വരെ
                  ഞായറാഴ്ച രാവിലെ 10:30 മുതൽ 12:00  വരെ

നാലാം ക്ലാസ് - ശനിയാഴ്ച  ഉചയ്‍ക്ക് 11:30 മുതൽ 12:30 വരെ
                  ഞായറാഴ്ച ഉച്ചയ‍്ക്ക് 12:00 മുതൽ 1:30  വരെ

ഈ സമയത്ത് ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർ മുകളിൽ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് ( https://www.youtube.com/user/itsvicters )ഉപയോഗിച്ച്  സൗകര്യപ്രദമായ സമയങ്ങളിൽ ക്ലാസുകൾ പ്രയോജനപ്പെടുത്തേണ്ടതാണ്. 

ഇടപ്പാടി സ്‍കൂളിന്റെ ബ്ലോഗിലും താഴെ തന്നിരിക്കുന്ന ലിങ്കിൽ 

https://glpsedappady.blogspot.com/p/blog-page_20.html ഓരോ ക്ലാസിന്റെയും വീഡിയോകൾ ലഭ്യമാകുന്ന മുറയ്‍ക്ക് ഉൾപ്പെടുത്തുന്നതാണ്. ഓൺലൈൻ ക്ലാസിന്റെ തുടർപ്രവർത്തനങ്ങൾ ക്ലാസ് അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പൂർത്തിയാക്കേണ്ടതാണ്. അവധിക്കാലത്ത് തുടങ്ങിവച്ച ഓൺലൈൻ ക്വിസ് പ്രോഗ്രാം ഇനി മുതൽ ഓരോ ക്ലാസുകളുമായി ബന്ധപ്പടുത്തി തുടരുന്നതാണ്. 


             


 

Online Class Time Table