ഭരണങ്ങാനം നാട്ടുകൂട്ടം കൂട്ടായ്‍മയുടെ നൻമനസ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ സ്‍കൂളിലെ രണ്ടു കുട്ടികൾക്ക് സ്‍മാർട്ട് ഫോണുകൾ സമ്മാനിച്ചത് കഴിഞ്ഞയാഴ്‍ചയായിരുന്നു. ഇപ്പോഴിതാ അവർ വീണ്ടും നമ്മുടെ സ്‍കൂളിലെ തന്നെ മറ്റൊരു കുട്ടിയ്‍ക്കു കൂടി സഹായഹസ്‍തവുമായി എത്തിയിരിക്കുന്നു. ഓൺലൈൻ പഠനത്തിനായി പുതിയൊരു ടെലിവിഷൻ സെറ്റാണ് ഇത്തവണ സംഭാവന ചെയ്‍തിരിക്കുന്നത്. നാട്ടുകൂട്ടം കൂട്ടായ്‍മയെ പ്രതിനിധീകരിച്ച് അഡ്മിൻ ശ്രീ നൈജു മരോട്ടിക്കൽ, ശ്രീ ടോണി കവിയിൽ, ശ്രീ ഗോകുൽ വേഴങ്ങാനം എന്നിവർ കട്ടിയുടെ വീട്ടിലെത്തി, ടിവി സെറ്റ് ചെയ്‍ത്, വിക‍്ടേഴ്‍സ് ചാനൽ കാണാൻ സാധിക്കുന്നു എന്നുറപ്പു വരുത്തിയാണ് അവർ മടങ്ങിയത്. നാട്ടുകൂട്ടം കൂട്ടായ്‍മയുടെ എല്ലാ പ്രവർത്തകർക്കും നിറഞ്ഞമനസോടെ നന്ദി അറിയിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ