ഗവ.എൽ.പി. സ‍്ക‍ൂൾ ഇടപ്പാടി, പാലാ, കോട്ടയം. സ്ഥാപിതം - 1915

2020, ജൂലൈ 16, വ്യാഴാഴ്‌ച

ഓൺലൈൻ ക്ലാസ് ഇരുപത്തൊമ്പതാം ദിവസം

നൻമ മനസുമായി വീണ്ടും ഭരണങ്ങാനം നാട്ടുകൂട്ടം

ഭരണങ്ങാനം നാട്ടുകൂട്ടം കൂട്ടായ്‍മയുടെ നൻമനസ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ സ്‍കൂളിലെ രണ്ടു കുട്ടികൾക്ക് സ്‍മാർട്ട് ഫോണുകൾ സമ്മാനിച്ചത് കഴിഞ്ഞയാഴ്‍ചയായിരുന്നു. ഇപ്പോഴിതാ അവർ വീണ്ടും നമ്മുടെ സ്‍കൂളിലെ തന്നെ മറ്റൊരു കുട്ടിയ്‍ക്കു കൂടി സഹായഹസ്‍തവുമായി എത്തിയിരിക്കുന്നു. ഓൺലൈൻ പഠനത്തിനായി പുതിയൊരു ടെലിവിഷൻ സെറ്റാണ് ഇത്തവണ സംഭാവന ചെയ്‍തിരിക്കുന്നത്. നാട്ടുകൂട്ടം കൂട്ടായ്‍മയെ പ്രതിനിധീകരിച്ച് അഡ്മിൻ ശ്രീ നൈജു മരോട്ടിക്കൽ, ശ്രീ ടോണി കവിയിൽ, ശ്രീ ഗോകുൽ വേഴങ്ങാനം എന്നിവർ കട്ടിയുടെ വീട്ടിലെത്തി, ടിവി സെറ്റ് ചെയ്‍ത്, വിക‍്ടേഴ്‍സ് ചാനൽ കാണാൻ സാധിക്കുന്നു എന്നുറപ്പു വരുത്തിയാണ് അവർ മടങ്ങിയത്. നാട്ടുകൂട്ടം കൂട്ടായ്‍മയുടെ എല്ലാ പ്രവർത്തകർക്കും നിറഞ്ഞമനസോടെ നന്ദി അറിയിക്കുന്നു.



 

2020, ജൂലൈ 14, ചൊവ്വാഴ്ച

ഓൺലൈൻ ക്ലാസ് ഇരുപത്തേഴാം ദിവസം

"പ്രണവം ഈ കരുതല്‍"

പ്രണവ് മോഹന്‍ലാലിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടപ്പാടി ഗവഃ എല്‍ പി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.പ്രണവം ഈ കരുതല്‍ എന്ന പേരില്‍ നടന്ന പദ്ധതിയില്‍ സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പര്‍ അഖില്‍ സി നന്ദന്‍റെ നേതൃത്വത്തില്‍ സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പര്‍ റെനില്‍, ജില്ലാ പ്രസിഡന്‍റ് ഹരി, സെക്രട്ടറി സിജോ, ജില്ലാ കമ്മിറ്റി അംഗം രാജീവ്, പാലാ ഏരിയാ കമ്മിറ്റി ഭാരവാഹികളായ വിഷ്ണു, ദീപക്,അനൂപ് എന്നിവർ സ്‍കൂളിലെത്തി പഠനോപകരണങ്ങള്‍ കൈമാറി. വാര്‍ഡ് മെമ്പര്‍ ബീന സജി,സ്‍കൂൾ വികസന സമിതി സെക്രട്ടറി, ഡോ.ടോം കെ.മാത്യു എന്നിവർ ആശംസകൾ നേർന്നു. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ നോട്ട് ബുക്ക്, പെന്‍സില്‍, പേന, ഇറേസര്‍, കട്ടര്‍ തുടങ്ങിയ പഠനോപകരണങ്ങൾ സംഭാവന ചെയ്ത ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ പ്രവർത്തകർക്ക് പ്രത്യേകം നന്ദി അറിയിച്ചുകൊള്ളുന്നു.





Add caption

2020, ജൂലൈ 10, വെള്ളിയാഴ്‌ച

ഓൺലൈൻ ക്ലാസ് ഇരുപത്തഞ്ചാം ദിവസം

ഓൺലൈൻ ക്ലാസ് ഇരുപത്തിനാലാം ദിവസം

2020, ജൂലൈ 7, ചൊവ്വാഴ്ച

2020, ജൂലൈ 6, തിങ്കളാഴ്‌ച

ഓൺലൈൻ ക്ലാസിനു പിന്തുണയുമായി പെൻഷനേഴ്സ് അസ്സോസിയേഷനും

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ ഭരണങ്ങാനം യൂണിറ്റ് നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി സ്പോൺസർ ചെയ്ത സ്മാർട്ട് ഫോൺ, അസ്സോസിയേഷൻ ഭാരവാഹികളായ ശ്രീ ജോയി വർഗീസ് ചന്ദ്രൻകുന്നേൽ, ശ്രീ ബേബി പാമ്പാറ എന്നിവർ ‍ചേർന്നു സ്കൂളിൽ എത്തിച്ചു നൽകിയപ്പോൾ.

അസ്സോസിയേഷൻ അംഗങ്ങൾക്കും സംഘാടകർക്കും പ്രത്യേകം നന്ദി.

2020, ജൂലൈ 3, വെള്ളിയാഴ്‌ച

നന്മനസ് - ഭരണങ്ങാനം നാട്ടുകൂട്ടം

ഭരണങ്ങാനം നാട്ടുകൂട്ടം കൂട്ടായ്‍മയുടെ നന്മനസ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി, നമ്മുടെ സ്‍കൂളിൽ ഓൺലൈൻ പഠനത്തിനു അനുകൂലസാഹചര്യം ഇല്ലാതിരുന്ന രണ്ടു കുട്ടികൾക്ക് , സ്‍പോൺസർ ചെയ്‍ത സ്‍മാർട്ട് ഫോണുകൾ നാട്ടുകൂട്ടം അഡ്‍മിൻ ശ്രീ നൈജു മരോട്ടിക്കൽ ഇന്ന് സ്‍കൂളിലെത്തി നൽകുകയുണ്ടായി. ഗ്രാമപഞ്ചായത്ത്‌ അംഗം ശ്രീമതി ബീനാ സജി, ശ്രീ.ടോണി കവിയിൽ(KSYWB), അധ്യാപകരായ ലക്ഷ്മി പ്രിയ, ഡാലിയ സെബാസ്റ്റ്യൻ, എന്നിവരും സന്നിഹിതരായിരുന്നു
***നാട്ടുകൂട്ടം പ്രവർത്തകർക്കു പ്രത്യേകം നന്ദി അറിയിക്കുന്നു.***



ഓൺലൈൻ ക്ലാസ് ഇരുപതാം ദിവസം