പ്രണവ്
മോഹന്‍ലാലിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍
ഫാന്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ ഇടപ്പാടി ഗവഃ എല്‍ പി സ്കൂളിലെ മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.പ്രണവം ഈ കരുതല്‍
എന്ന പേരില്‍ നടന്ന പദ്ധതിയില്‍ സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പര്‍
അഖില്‍ സി നന്ദന്‍റെ നേതൃത്വത്തില്‍ സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പര്‍
റെനില്‍, ജില്ലാ പ്രസിഡന്‍റ് ഹരി, സെക്രട്ടറി സിജോ, ജില്ലാ
കമ്മിറ്റി അംഗം രാജീവ്, പാലാ ഏരിയാ കമ്മിറ്റി ഭാരവാഹികളായ വിഷ്ണു,
ദീപക്,അനൂപ് എന്നിവർ സ്‍കൂളിലെത്തി പഠനോപകരണങ്ങള്‍ കൈമാറി. വാര്‍ഡ്
മെമ്പര്‍ ബീന സജി,സ്‍കൂൾ വികസന സമിതി സെക്രട്ടറി, ഡോ.ടോം കെ.മാത്യു എന്നിവർ
ആശംസകൾ നേർന്നു. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ
നോട്ട് ബുക്ക്, പെന്‍സില്‍, പേന, ഇറേസര്‍, കട്ടര്‍ തുടങ്ങിയ പഠനോപകരണങ്ങൾ
സംഭാവന ചെയ്ത ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് വെല്‍ഫെയര്‍
ഓര്‍ഗനൈസേഷന്‍ പ്രവർത്തകർക്ക് പ്രത്യേകം നന്ദി അറിയിച്ചുകൊള്ളുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ