ഗവ.എൽ.പി. സ‍്ക‍ൂൾ ഇടപ്പാടി, പാലാ, കോട്ടയം. സ്ഥാപിതം - 1915

2020 ജൂലൈ 7, ചൊവ്വാഴ്ച

2020 ജൂലൈ 6, തിങ്കളാഴ്‌ച

ഓൺലൈൻ ക്ലാസിനു പിന്തുണയുമായി പെൻഷനേഴ്സ് അസ്സോസിയേഷനും

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ ഭരണങ്ങാനം യൂണിറ്റ് നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി സ്പോൺസർ ചെയ്ത സ്മാർട്ട് ഫോൺ, അസ്സോസിയേഷൻ ഭാരവാഹികളായ ശ്രീ ജോയി വർഗീസ് ചന്ദ്രൻകുന്നേൽ, ശ്രീ ബേബി പാമ്പാറ എന്നിവർ ‍ചേർന്നു സ്കൂളിൽ എത്തിച്ചു നൽകിയപ്പോൾ.

അസ്സോസിയേഷൻ അംഗങ്ങൾക്കും സംഘാടകർക്കും പ്രത്യേകം നന്ദി.

2020 ജൂലൈ 3, വെള്ളിയാഴ്‌ച

നന്മനസ് - ഭരണങ്ങാനം നാട്ടുകൂട്ടം

ഭരണങ്ങാനം നാട്ടുകൂട്ടം കൂട്ടായ്‍മയുടെ നന്മനസ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി, നമ്മുടെ സ്‍കൂളിൽ ഓൺലൈൻ പഠനത്തിനു അനുകൂലസാഹചര്യം ഇല്ലാതിരുന്ന രണ്ടു കുട്ടികൾക്ക് , സ്‍പോൺസർ ചെയ്‍ത സ്‍മാർട്ട് ഫോണുകൾ നാട്ടുകൂട്ടം അഡ്‍മിൻ ശ്രീ നൈജു മരോട്ടിക്കൽ ഇന്ന് സ്‍കൂളിലെത്തി നൽകുകയുണ്ടായി. ഗ്രാമപഞ്ചായത്ത്‌ അംഗം ശ്രീമതി ബീനാ സജി, ശ്രീ.ടോണി കവിയിൽ(KSYWB), അധ്യാപകരായ ലക്ഷ്മി പ്രിയ, ഡാലിയ സെബാസ്റ്റ്യൻ, എന്നിവരും സന്നിഹിതരായിരുന്നു
***നാട്ടുകൂട്ടം പ്രവർത്തകർക്കു പ്രത്യേകം നന്ദി അറിയിക്കുന്നു.***



ഓൺലൈൻ ക്ലാസ് ഇരുപതാം ദിവസം